മണ്ണാര്‍ക്കാട് ഉപജില്ല കലോത്സവം ലോഗോ പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട്: നവംബര്‍ 2,4,5,6 തിയ്യതികളിലായി നടക്കുന്ന 63-ാമത് മണ്ണാര്‍ക്കാട് ഉപജില്ല  സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം കല്ലടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി അബൂബക്കര്‍, ജനറല്‍ കണ്‍വീനറും കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഷഫീക്ക് റഹ്മാന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. കലോത്സവത്തിന്റെ ലോഗോ തെങ്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ചിത്രകല അധ്യാപകന്‍ പി. പ്രമോദ് കുമാറാണ് തയ്യാറാക്കിയത്.  ചടങ്ങില്‍ കല്ലടി എച്ച്എസ്എസ് പ്രധാനാധ്യാപിക മിനി മോള്‍, അക്കാഡമിക് കൗണ്‍സില്‍ കണ്‍വീനര്‍ എസ്.ആര്‍ ഹബീബുള്ള, സിദ്ദിഖ് പാറക്കോട്, പ്രചരണ കമ്മിറ്റി കണ്‍വീനര്‍ പി.ജയരാജ്, പി.ടി.എ പ്രസിഡന്റ് മനോജ് കുമാര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സലിം നാലകത്ത്, ബിജു ജോസ് , പി.ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال