മണ്ണാർക്കാട്: തെരുവുനായ ആക്രമണത്തിൽ പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. കടിയും നഖംകൊണ്ടുള്ള പോറലുമാണ് ഏറ്റത്. നാരങ്ങപ്പറ്റയിൽ താമസിക്കുന്ന അതിഥിത്തൊഴിലാളിയുടെ മകൾ നസറിയ ഹസൻ (ഒന്നര), നാരങ്ങപ്പറ്റയിലെ ഷഹ്മ (എട്ട്), മിൻഹ ഫാത്തിമ (നാല്), പൂവക്കോടൻവീട്ടിൽ സമദിന്റെ മകൻ അഷ്മിൽ (നാല്), പ്രദേശവാസികളായ അനോട്ടിൽ വീട്ടിൽ നസീബ (45), ആലയിൽ ഹഫ്സത്ത് (32), നായാടിക്കുന്ന് ഷഹ്‌ല (24), പെരിമ്പടാരിയിലെ സൈനബ (58), നാരങ്ങപ്പറ്റയിലെ ഷൗക്കത്തലി (43), കാരാകുറുശ്ശി സ്വദേശി നൂർമുഹമ്മദ് (35), കൂലംചിറ നസീം (35) എന്നിവർക്കാണ് നായയുടെ കടിയും പോറലുമേറ്റത്. ഇവർ താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായി ചികിത്സ തേടി.ഒരുകുട്ടിയുടെ കവിളിനാണ് കടിയേറ്റത്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച ഉച്ചയോടെ നാരങ്ങ പറ്റ ഭാഗത്തുനിന്നാണ് നായ ആക്രമണം തുടങ്ങിയത്. നാരങ്ങ പറ്റ, നായാടിക്കുന്ന് ഭാഗങ്ങളിലൂടെ ഓടിയ നായ മൂന്ന് മണിയോടെ മണ്ണാർക്കാട് ജി എം യു പി സ്കൂളിലെ പിൻവശത്തെ പരിസരത്ത് എത്തി. സ്കൂൾ വിടുന്ന സമയമായാൽ രക്ഷിതാക്കളും ആശങ്കയിലായി.
പലഭാഗങ്ങളിലായി നായയെ കണ്ടുവെന്നതിന്റെ അടിസ്ഥാനത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. സ്‌കൂള്‍ വിടുന്ന സമയം കൂടി കണക്കിലെടുത്ത് കുട്ടികളുടെ സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി വാഹനത്തില്‍ അനൗണ്‍സ്മെന്റ് നടത്തി.നാട്ടുകാര്‍ സംഘടിച്ച് നായയെ കണ്ടെത്താന്‍ രാത്രി വൈകിയും തിരച്ചില്‍ നടത്തി. നഗരസഭയില്‍ നിന്നും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. സ്കൂൾവിടുന്ന സമയത്ത് കുട്ടികളുടെ സുരക്ഷാമുൻകരുതലിന്റെ ഭാഗമായി വാഹനത്തിൽ അനൗൺസ്‌മെന്റ് നടത്തി. നായയെ കണ്ടെത്താൻ രാത്രി വൈകിയും നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. ആക്രമണകാരിയായ നായയെ പിടികൂടാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സി. ഷഫീഖ് റഹ്‌മാൻ നഗരസഭയ്ക്ക് കത്തുനൽകി.