കടുവയെ കണ്ടതായി നാട്ടുകാർ

അലനല്ലൂർ: എടത്തനാട്ടുകര ഉപ്പുകുളത്ത് കടുവയെ കണ്ടതായി നാട്ടുകാർ. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ജീവനക്കാരും മണ്ണാർക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ദ്രുതപ്രതികരണ സേനാംഗങ്ങളും പരിശോധന നടത്തി. കാൽപ്പാടുകൾ പരിശോധിച്ചതിൽ നിന്ന് കടുവ ആയിരിക്കാനാണ് സാധ്യതയെന്നാണ് വനംവകുപ്പിന്റെ നിഗമനം. ബുധനാഴ്ച രാവിലെ എട്ടിനാണ് സംഭവം. പ്രദേശത്തെ റബ്ബർ എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളികളാണ് കടുവയെ കണ്ടത്. ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. വനംവകുപ്പ് ജീവനക്കാർ നാട്ടുകാർക്ക് ജാഗ്രതാനിർദേശം നൽകി.
Previous Post Next Post

نموذج الاتصال