മണ്ണാർക്കാട്: കോട്ടോപ്പാടത്ത് റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ച്, റബ്ബർ ഷീറ്റുകൾ കത്തി നശിച്ചു. കണ്ടമംഗലം തോട്ടശ്ശേരി മൊയ്തീൻകുട്ടിയുടെ റബ്ബർ പുകപ്പുരക്കാണ് ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ തീപിടുത്തം ഉണ്ടായത്. ഓടിക്കൂടിയ നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും പൂർണ്ണമായി അണയ്ക്കാൻ കഴിഞ്ഞില്ല.
മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട് വട്ടമ്പലം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിമൽ കുമാർ .എസ്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് ആയ .വി. സുരേഷ് കുമാർ ,പ്രശാന്ത്.കെ, പ്രബഞ്ച്. ജി, സനോജ് മോഹൻ .ടി എം, ശരത് കൃഷ്ണൻ എ. കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ എം. ആർ. രാഗിൽ ,ഹോം ഗാർഡ് അൻസൽ ബാബു. ടി കെ .എന്നിവർ അടങ്ങിയ സംഘം സംഭവത്തിൽ എത്തുകയും അരമണിക്കൂർ നീണ്ട പരിശ്രമത്തിനോടുവിൽ ഫയർ പൂർണ്ണമായും അണയ്ക്കുകയായിരുന്നു.
റബ്ബർ ഷീറ്റ് ഉണക്കുന്നതിനു വേണ്ടി തീയിട്ടപ്പോൾ അതിൽ നിന്നും പടർന്നു പിടിച്ചതാണെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. ഇരുപതിനായിരം രൂപയുടെ റബ്ബർ ഷീറ്റുകൾ കത്തി നശിച്ചതായി സേന അറിയിച്ചു. പുകപ്പുര പൂർണമായി കത്തി നശിച്ചു.