മണ്ണാർക്കാട് ഉപജില്ലാ കായികമേള; പതിവ് തെറ്റിക്കാതെ കല്ലടി

അലനല്ലൂർ : മണ്ണാർക്കാട് ഉപജില്ലാ കായികമേളയിൽ തുടർച്ചയായി 26ാം വർഷവും  ഓവറോൾ ചാമ്പ്യന്മാരായി കല്ലടി. പഴയ പ്രതാപത്തിന്റെ നിഴലിൽ നിൽക്കുന്ന കല്ലടിയുടെ ഇത്തവണത്തെ വിജയം സ്വർണ്ണത്തേക്കാൾ തിളക്കമുള്ളതാണ്. ജില്ലയിലും, സംസ്ഥാനത്തും ഈ വിജയം തുടരുവാനുള്ള കഠിന പ്രയത്നത്തിലാണ് കല്ലടി ഹയർസെക്കൻഡറി സ്ക്കൂൾ. അലനല്ലൂർ ഗവ.വോക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ മൂന്ന്
ദിവസങ്ങളിലായാണ്  മണ്ണാർക്കാട് ഉപജില്ലാ കായികമേള നടന്നത്. 214 പോയന്റോടെ കല്ലടി ഹയർസെക്കൻഡറി സ്ക്കൂൾ കുമരംപുത്തൂർ ഓവറോൾ ചാംപ്യൻന്മാരായി. 121 പോയിന്റുമായി ജി. എച്ച്. എസ്. എസ് അഗളി രണ്ടാം സ്ഥാനവും, 100 പോയന്റോടെ എം.ആർ.എസ്. എച്ച്. എസ്. എസ് അട്ടപ്പാടി മൂന്നാം സ്ഥാനക്കാരായി. യു.പി വിഭാഗത്തിൽ 67 പോയിന്റ് നേടി സി.പി.എ .യു.പി.എസ് തിരുവിഴാംകുന്നും, 62 പോയിന്റ് നേടി ജി.എച്ച്.എസ് അലനല്ലൂർ രണ്ടാം സ്ഥാനവും, 51 പോയിന്റ് നേടി എ. യു. പി. എസ് പയ്യനടം മൂന്നാം സ്ഥാനവും പങ്കിട്ടു. വൈകീട്ട് സ്കൂളിൽ നടന്ന സമാപന സമ്മേളനം പ്രിൻസിപ്പൽ എസ്. സുജിത്ത് ഉദ്ഘാ ടനം ചെയ്തു. ഹെഡ്മാസ്റ്റർ പി. രാധാകൃഷ്ണൻ അധ്യക്ഷനായി. എ. ഇ . ഒ സി . അബൂബക്കർ സമ്മാനദാനം നടത്തി. എസ്.ആർ ഹബീബുള്ള, ബിജു അമ്പാടി, പി. മനോജ് ചന്ദ്രൻ, യു.കെ സോമശേഖരൻ, എ. എം യൂസഫ്,പി .എ അബ്ദുൽ ഗഫൂർ സംസാരിച്ചു. നൗഫൽ താളിയിൽ സ്വാഗതവും കെ ജെ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
Previous Post Next Post

نموذج الاتصال