രാഹുൽ മാങ്കൂട്ടത്തിലിന് ആവേശോജ്വല വരവേൽപ്പ്

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മണ്ഡലത്തിൽ ആവേശോജ്വല വരവേൽപ്പ് നൽകി പ്രവർത്തകർ. തോളിലേറ്റിയാണ് രാഹുലിനെ പ്രവർത്തകർ സ്വീകരിച്ചത്. ശേഷം തുറന്ന ജീപ്പിൽ നഗരത്തിൽ രാഹുലിന്റെ റോഡ് ഷോയും നടന്നു. ജില്ലയിൽ മുതിർന്ന നേതാക്കൾക്കൊപ്പം മുൻ പാലക്കാട് എംഎൽഎയും വടകര എംപിയുമായ ഷാഫി പറമ്പിലും, യൂത്ത് ലീഗ് അധ്യക്ഷൻ പികെ ഫിറോസും രാഹുലിനൊപ്പമുണ്ടായിരുന്നു. വലിയ തോതിൽ പ്രവർത്തകരും  രാഹുലിന്റെ റോഡ് ഷോയിലേക്ക് എത്തി

ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ലെന്ന് രാഹുൽ. ആത്മവിശ്വാസം കൂട്ടുന്ന പല വിവരങ്ങളും പല പാർട്ടിയിൽ നിന്നും കിട്ടുന്നുവെന്നും രാഹുൽ പ്രതികരിച്ചു. 

Post a Comment

Previous Post Next Post