അമ്പലപ്പാറ: ചുനങ്ങാട് ഉണ്ണിവൈദ്യർപ്പടിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു അമ്പലപ്പാറ കിഴക്കേറോഡ് പൊട്ടച്ചിറ അബ്ദുൾ നാസർ (40) ആണ് മരിച്ചത്. കടമ്പഴിപ്പുറം ആലങ്ങാട് സ്വദേശി കണക്കാലിൽ ബിനീഷ് കുര്യന് (25) ഗുരുതര പരിക്കേറ്റു. ബുധനാഴ്ച രാത്രി 9 20നാണ് അപകടം. ഗുരുതര പരിക്കേറ്റ ഇരുവരെയും കന്നിയം പുറത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാസറിനെ രക്ഷിക്കാനായില്ല