നമ്മുടെ തൊട്ടടുത്ത ഒരു പമ്പിൽ സിംഹം എത്തിയതായി പറഞ്ഞ് ഒരു വീഡിയോ വലിയ തോതിൽ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പേടിക്കേണ്ട അത് ഫേക്ക് ആണ് (100% ഫേക്ക് ആയ വീഡിയോ ആയത് കൊണ്ടാണ് അത് ചേർത്ത് പറയുന്ന സ്ഥലത്തിന്റെ പേര് പരാമർശിക്കാത്തത്). ഈ സിംഹം കഴിഞ്ഞ സെപ്റ്റംബറിൽ നമ്മുടെ തൊട്ടടുത്ത ജില്ലയിലും ഇറങ്ങിയെന്ന ഫേക്ക് പ്രചാരണം നടന്നിരുന്നു. അത് പോലെ ഇതേ വീഡിയോ തന്നെ വൈറലാക്കി കേരളത്തിലെ വേറെ ചിലയിടങ്ങളിലും സിംഹം ഇറങ്ങി എന്ന രീതിയിൽ ഫേക്ക് പ്രചരണം നടന്നിരുന്നു. സത്യത്തിൽ ഗുജറാത്തിലെ ഒരു ഗ്രാമത്തിലെ പെട്രോള്‍ പമ്പില്‍ സിംഹത്തെ കണ്ടു എന്ന തലക്കെട്ടോടെ ദേശീയ മാധ്യമമായ മിറര്‍ നൗ സമാന വീഡിയോ 2024 സെപ്റ്റംബര്‍ 9ന് ഫേസ്‌ബുക്കില്‍ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ ഇവിടെ കണ്ടു എന്ന രീതിയിൽ പ്രചരിക്കുന്നത്. ഗുജറാത്ത് എന്ന ഹാഷ്‌ടാഗോടെ ഈ വീഡിയോ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തിട്ടുള്ളതാണ് എന്നും കാണാം. വീഡിയോ കേരളത്തിൽ നിന്നുള്ളതേ അല്ല, ഗുജറാത്തിലെ ഗിർ നിന്നുള്ളതാണ് എന്ന് ഇതില്‍ നിന്ന് വ്യക്തം
ഏഷ്യാനെറ്റ് ന്യൂസ് ഈ വീഡിയോയുടെ വസ്‌തുതാ പരിശോധന
റീല്‍ ഷെയര്‍ ചെയ്‌തയാള്‍ അവകാശപ്പെടുന്നത് പോലെയാണോ വീഡിയോയുടെ വസ്‌തുത എന്ന് പരിശോധനയ്ക്ക് വിധേയമാക്കി. ഇതിന്‍റെ ഭാഗമായി വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഇതിന്‍റെ ഫലം പറയുന്നത് ഈ വീഡിയോ ഗുജറാത്തിലെ ഗിര്‍ വനമേഖലയില്‍ നിന്നുള്ളതാണ് എന്നാണ്.