ഇനി ഇമ്മാതിരി തോന്നിവാസം കാട്ടല്ലേ! സിയാസ് ഓടിച്ച വ്യക്തിക്ക് 2.50 ലക്ഷം പിഴ

റോഡിലൂടെ വാഹനമോടിച്ച്‌ പോകുമ്പോള്‍ പിന്നിലൂടെ ഹോണ്‍ അടിച്ച വരുന്ന വാഹനങ്ങളെ കയറ്റി വിടുക എന്നതാണ് സാമാന്യ മര്യാദ. അതൊരു ആംബുലൻസാണെങ്കില്‍ നിങ്ങള്‍ എത്ര തിരക്കാണെങ്കിലും വാഹനമൊതുക്കി കൊടുക്കാൻ ബാധ്യസ്ഥരാണ്. എന്നാല്‍ ഒരു ജീവന് വേണ്ടി ഓടുമ്പോള്‍ അതിൻ്റെ മുന്നില്‍ കിടന്ന് തോന്ന്യവാസം കാണിച്ചാല്‍ ഉളള അവസ്ഥ എന്താണ്. അത്തരത്തിലൊരു സംഭവം കേരളത്തിലും നടന്നു. അതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വീഡിയോയില്‍ ആംബുലൻസ് ഡ്രൈവർ സൈറണ്‍ ഇട്ട് നിരവധി തവണ ഹോണ്‍ മുഴക്കുന്നത് കേള്‍ക്കാം. എന്നിട്ടും മുന്നില്‍ പോകുന്ന സിയാസ് ഡ്രൈവർ സൈഡിലേക്ക് വാഹനം ഒതുക്കുന്നില്ല.

ഫയർ എഞ്ചിനോ ആംബുലൻസോ വരുന്നത് കണ്ടാല്‍ വഴിമാറി കൊടുക്കണമെന്ന് ഏതൊരു വ്യക്തിക്കും അറിയാവുന്ന കാര്യമാണ്, വീഡിയോ പങ്കുവച്ചതിന് തൊട്ടു പിന്നാലെ കാർ ഡ്രൈവർക്ക് പ്രത്യേക ഉപഹാരവുമായി മോട്ടോർ വാഹന വകുപ്പ് വീട്ടില്‍ എത്തി. സിയാസ് ഓടിച്ച വ്യക്തിക്ക് 2.50 ലക്ഷം രൂപ പിഴയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഈ വീഡിയോയുടെ കമൻ്റ് ബോക്സില്‍ ഓരോ വ്യക്തികളും കേരള പോലീസിൻ്റെ പെട്ടെന്നുള്ള നടപടിയെ അഭിനന്ദിച്ച്‌ നിരവധി കമൻ്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതോടൊപ്പം തന്നെ ഈ ഡ്രൈവർ ഇത്രയും വലിയ പിഴയും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കലും അർഹിക്കുന്നുണ്ടെന്ന് ചിലർ പറഞ്ഞു. ഈ മാരുതി സുസുക്കി സിയാസിൻ്റെ രജിസ്ട്രേഷനും റദ്ദാക്കണമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. ഇനി ഒരിക്കലും സിയാസ് ഡ്രൈവർ ആംബുലൻസിനോ ഫയർ എഞ്ചിനോ, എന്തിനധികം ആരെങ്കില്‍ പിന്നില്‍ വന്ന് ഹോണ്‍ മുഴക്കിയാല്‍ ചിലപ്പോള്‍ വാഹനം സൈഡില്‍ നിർത്തി വരെ കൊടുത്തേക്കും.
Previous Post Next Post

نموذج الاتصال