കോഴിക്കോട് ചേവായൂരിൽ നടുറോഡിൽ ഇരു വിഭാഗങ്ങൾ തമ്മിൽ പൊരിഞ്ഞ അടി നടക്കുമ്പോൾ അതുവഴി കടന്നു വന്ന കോഴിക്കോട് മെഡിക്കൽ കേളേജിലേക്കുള്ള ആംബുലൻസിന് വഴിയൊരുക്കുന്ന വീഡിയോ വൈറലാകുന്നു. ഏറ്റുമുട്ടിയിരുന്നവർ പെട്ടന്ന് വഴക്ക് നിർത്തി ആംബുലൻസിന് വഴിയൊരുക്കുകയായിരുന്നു. ഈ കാഴ്ചയെ റിയൽ കേരള' മോഡലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഈ സംഭവം ഉണ്ടായത്. ഇതിനിടയിലാണ് രോഗിയുമായി ആംബുലൻസ് എത്തുന്നത്. തമ്മിലടി നിർത്തി പ്രവർത്തകർ ആംബുലൻസിന് വഴിയൊരുക്കി. ആംബുലൻസ് കടന്ന് പോയതും പ്രവർത്തർ കൂട്ടത്തല്ല് തുടർന്നു.