ചുഴലി കേരളത്തെ എങ്ങിനെ ബാധിക്കും?

ചുഴലികാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. ചുഴലികാറ്റ് തമിഴ്നാട് കരയിൽ പ്രവേശിക്കുന്നത് വരെയും കേരളത്തിൽ കാര്യമായ മഴയ്ക്കും മറ്റും സാധ്യത ഇല്ല. എന്നാൽ കരകയറുന്ന ചുഴലി ന്യുനമർദ്ധമായി തമിഴ്നാടിലൂടെ സഞ്ചരിച്ച് വടക്കൻ കേരളം, തെക്കൻ കർണാടകക്ക് മുകളിലൂടെ അറബികടലിലേക്ക് പ്രവേശിക്കാനുള്ള സാധ്യത ആണ് നിലവിൽ കാണുന്നത്.കോഴികോടിനും കാർണാടകയിലെ ഉടുപ്പിക്കും മദ്ധ്യേ ഏത് മേഖലയിലൂടെയും ന്യുനമർദ്ദം അറബികടലിലേക്ക് പ്രവേശിക്കാം. ഈ ഒരു സാഹചര്യത്തിൽ ഞായർ തിങ്കൾ ചൊവ്വ ദിവസങ്ങളിലായാണ് കേരളത്തിൽ മഴ സാധ്യത ഉള്ളത്. ചുഴലി കരയോടടുക്കുന്ന ശനിയാഴ്ച വൈകീട്ട്, അല്ലെങ്കിൽ രാത്രി സമയത്തിൽ മധ്യ തെക്കൻ ജില്ലകളിൽ അങ്ങിങായി മഴ ലഭിച്ചേക്കാം.ശനിയാഴ്ച പൊതുവിൽ കേരളത്തിൽ കാലാവസ്ഥയിൽ മാറ്റം പ്രധീക്ഷിക്കാം.

എത്രത്തോളം മഴ സാധ്യത?

തമിഴ്നാട്ടിൽ കരകയറുന്ന ചുഴലിയുടെ ശേഷിപ് ന്യുനമർദ്ധമായി അതരീക്ഷത്തിന്റെ ഒന്നര കിലോമീറ്റർ മുതലുള്ള ഉയരത്തിൽ താരതമ്യേനെ ശക്തമായ ഒരു സിസ്റ്റം ആയാണ് കേരളത്തിന്‌ മുകളിലൂടെ കടന്നു പോകുക എന്നാണ് വിവിധ കാലാവസ്ഥാ മോഡലുകളിൽ നിന്നും മനസിലാകുന്നത്. ഇത് സാദാരണയിൽ നിന്നും അൽപ്പം വ്യത്യസ്തമാണ്. ഈ സിസ്റ്റം കേരള കർണാടക തീരത്ത് അറബികടലിൽ പ്രവേശിക്കുന്ന സമയത്ത് കൂടുതൽ ശക്തിപ്പെടുന്നതായും പ്രവചിക്കപ്പെടുന്നു. ഇങ്ങനെ ഒരു സാഹചര്യം ചില മേഖലകൾ കേന്ദ്രീകരിച്ചു അതിശകതമായ മഴയ്ക്ക് അനുയോജ്യമാണ്. വിവിധ കാലാവസ്ഥാ മോഡലുകളിൽ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് അതിശക്തമായ മഴ പ്രവചിക്കപ്പെടുന്നത് എങ്കിലും മധ്യ തെക്കൻ ജില്ലകളിലും ഞായർ രാത്രി മുതൽ ചൊവ്വ വരെയുള്ള കാലയളവിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ ചില മേഖലകൾ കേന്ദ്രീകരിച്ചു ശക്തമായതോ അതിശക്തമായതോ ആയ മഴ കരുതണം. ഒപ്പം കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് പെടുന്നെനെ ശക്തിപ്പെടാൻ സാധ്യത ഉള്ളതിനാൽ ഞായർ തിങ്കൾ ചൊവ്വ ദിവസങ്ങളിൽ മത്സ്യ തൊഴിലാളികൾ കടലിൽ ഇറങ്ങാതിരിക്കുന്നത് ഉചിതം.

ചുഴലികാറ്റ് തമിഴ്നാട് തീരത്ത് കരകയറിയതിനു ശേഷമേ കേരളത്തിലെ മഴ സാഹചര്യം കുറച്ചുകൂടെ വ്യെക്തമാകു. എങ്കിലും ഞായർ മുതൽ ചൊവ്വ വരെ കേരളത്തിൽ പൊതുവിൽ മഴ സാധ്യത നിലനിൽക്കുന്നു.

കാലാവസ്ഥ നിരീക്ഷകനായ എസ്.കെ നൽകിയ വിവരണം

Post a Comment

Previous Post Next Post