അണ്ടർ-15 റെസ്‌ലിംഗ്; സ്പാർട്ടൻ അക്കാഡമി ചാമ്പ്യൻമാർ

മണ്ണാർക്കാട്: എം ഇ എസ് കല്ലടി കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന  പാലക്കാട്‌ ജില്ലാ അണ്ടർ -15 റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ 68 പോയിന്റ് നേടി മണ്ണാർക്കാട് സ്പാർട്ടൻ അക്കാഡമി 
ഓവറോൾ ചാമ്പ്യന്മാരായി. 63പോയിന്റ് നേടി പട്ടാഞ്ചേരി ഗവ.ഹൈസ്കൂൾ റണ്ണർഅപ്പും, 41പോയിന്റ് നേടി ഗവ: വിക്ടോറിയ റെസ്‌ലിംഗ് ക്ലബ് മൂന്നാം സ്ഥാനവും നേടി.

മത്സരങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം മണ്ണാർക്കാട് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് നിർവഹിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 147ഗുസ്തി താരങ്ങളാണ് മത്സസരത്തിനെത്തിയത്.

സമാപന സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ്  വിനയൻ മാസ്റ്റർ അധ്യക്ഷനായി. കാസിം ആലായൻ, കല്ലടി കോളേജ് കായിക വിഭാഗം മേധാവി ഒ എ.മൊയ്‌ദീൻ, ജംഷാദ്, എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ കെ ഹംസ ജില്ലാ സെക്രട്ടറി ഷബീർ മാസ്റ്റർ, മാസ്റ്റർ,  ഉസ്മാൻ കരിമ്പനക്കൽ തുടങ്ങിയവർ പ്രസംഗിച്ചു
Previous Post Next Post

نموذج الاتصال