നാല് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് നാലു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേതിൽ തൊടി വീട്ടിൽ ജിഷ്ണുവിന്റെ മകൻ അദ്വിനാണ് മരിച്ചത്.  ഇന്ന് രാവിലെ 11.15ഓടെയാണ് അപകടം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ കിണറിൽ വീഴുകയായിരുന്നു. ബന്ധുക്കളുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാർ കിണറിലിറങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് കിണറുള്ളത്. വീട്ടുമുറ്റത്ത് അരികിലായുള്ള ചെങ്കല്ലുകൊണ്ട് കെട്ടിയ കിണറിന് ആള്‍മറയുണ്ടായിരുന്നില്ല.   

Post a Comment

Previous Post Next Post