സേവ് മണ്ണാർക്കാട് കിഡ്നി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണാർക്കാട്: സേവ് മണ്ണാർക്കാട് അമാനബെസ്റ്റ് ലൈഡ് സൊസൈറ്റിയുടെ സഹായത്തോടെ കൊണ്ടോട്ടി ഷിഹാബ് തങ്ങൾ ചാരിറ്റബിൾ ഡയാലിസിസ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ കിഡ്നി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.  മണ്ണാർക്കാട് ജി എം യു പി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ 240 പേർ പങ്കെടുത്തു. മണ്ണാർക്കാട് നഗരസഭയിലെ 29 വാർഡുകളിൽ നിന്നും നഗരസഭാ കൗൺസിലർമാരുടെ പിന്തുണയോടെയാണ് ക്യാമ്പിലേക്ക് ആളുകളെ പങ്കെടുപ്പിച്ചത് . 

സേവ് മണ്ണാർക്കാട് ചെയർമാൻ ഫിറോസ് ബാബുവിൻ്റെ അധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ ക്യാമ്പ് ഉൽഘാടനം ചെയ്തു. നഗരസഭാ കൗൺസിലർമാരായ കെ മൻസൂർ, ഷഫീക്ക് റഹ്മാൻ, ഹംസ കുറുവണ്ണ, ഷമീർ വേളക്കാടൻ, റജീന, സിന്ധു, യൂസുഫ് ഹാജി , കയറുന്നീസ, കദീജ , സേവ് രക്ഷാധികാരികളായ ടി കെ അബൂബക്കർ ബാവി, ബഷീർ കുറുവണ്ണ, കെ വി അബ്ദുൽ റഹ്മാൻ ഭാരവാഹികളായ നഷീദ് പി, കൃഷ്ണകുമാർ, കോർഡിനേറ്റർ ഷൗക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post