ആര്യവൈദ്യൻ പി.എം.നമ്പൂതിരി അനുസ്മരണം നാളെ


മണ്ണാര്‍ക്കാട്: ആര്യവൈദ്യന്‍ പി.എം. നമ്പൂതിരി അനുസ്മരണ സമ്മേളനവും, ആയുർരത്ന അവാർഡ് ദാനവും  ഞായറാഴ്ച രാവിലെ 10 മണിക്ക്  മണ്ണാര്‍ക്കാട് നമ്പൂതിരീസ് അര്‍ക്കേഡില്‍ നടക്കും. മണ്ണാർക്കാടിന്റെ 40 കിലോ മീറ്റർ ചുറ്റളവ് പ്രദേശങ്ങളിൽ നടന്നെത്തി ചികിത്സിച്ചിരുന്ന നമ്പൂതിരി, ചികിത്സാ രംഗത്ത് മണ്ണാർക്കാട്ടുകാരുടെ ആശ്രയമായിരുന്നു. നമ്പൂതിരി ഓർമ്മയായിട്ട് 20 വർഷം പൂർത്തിയായി. നമ്പൂതിരിയുടെ 106ാം ജന്മദിനമായ നാളെയാണ് അനുസ്മരണം സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ  10ന്  പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി ഉദ്ഘാടനംചെയ്യും. ആരോഗ്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കി വരുന്ന ആയുരരത്‌ന അവാര്‍ഡിന് ഈ വര്‍ഷം അര്‍ഹനായ തൃശൂര്‍ സീതാറാം ആയുര്‍വേദ ഫാര്‍മസി മാനേജിങ് ഡയറക്ടര്‍ ഡോ. ഡി.രാമനാഥന് ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.  പ്രൊഫ. സാബു ഐപ്പ് അനുസ്മരണ പ്രഭാഷണം നടത്തും.  യുവകലാകാരനായ കെ.വി. വിവേക് രാജയുടെ നേതൃത്വത്തിലുള്ള വയലിന്‍ സംഗീതകച്ചേരി ഉണ്ടായിരിക്കും. യോഗാചാര്യന്‍ സന്തോഷ് മണ്ണാര്‍ക്കാടിനെ ആദരിക്കലും രണ്ടുവിദ്യാര്‍ഥികള്‍ക്കുള്ള പഠനധനസഹായത്തിന്റെ ആദ്യ ഗഡുവും വിതരണവും നടക്കുമെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത പി. സതീശന്‍, പി. ഹരിദാസ്, പി.എം. സുരേശന്‍ എന്നിവര്‍ അറിയിച്ചു.
Previous Post Next Post

نموذج الاتصال