ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ സഹകരണത്തോടെ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിക്കുന്ന ത്രിദിന ഇംഗ്ലീഷ് ഭാഷ പരിശീലന പരിപാടിയിൽ കുട്ടികളോട് സംവദിച്ചും അവർ ഇംഗ്ലീഷിൽ ആവശ്യപ്പെടുന്ന മൃഗങ്ങളുടെ ശബ്ദം അനുകരിച്ചും റോബോട്ട് "മിസ്റ്റർ എക്കോ" കുട്ടികളുടെ പ്രിയങ്കരനായി. മണ്ണാർക്കാട് പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 4,5,6,7 ക്ലാസ്സുകളിലെ എൺപത് കുട്ടികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത് .കുട്ടികളുടെ ഇംഗ്ലീഷിലുള്ള വിവിധ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും അവരെ അഭിനന്ദിച്ചും റോബോട്ട് പരിപാടിക്ക് ആവേശം പകർന്നു. പരിശീലകരായ ശ്രീലക്ഷ്മി, നസീഹ, ജസീന, അമൃത, സൂര്യ , ഷംന, റമീസ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. പരിശീലനം നവംബർ 30 ന് നടക്കുന്ന ഇംഗ്ലീഷ് ഫെസ്റ്റോട് കൂടി സമാപിക്കും .
Tags
mannarkkad