അലനല്ലൂർ : കാരയിൽ സംസ്ഥാന പാതയോരത്ത് വള്ളിച്ചെടികൾക്കിടയിലായി വളർന്ന നിലയിൽ കഞ്ചാവുചെടി കണ്ടെത്തി. 86 സെന്റീമീറ്റർ ഉയരമുണ്ട്. വ്യാഴാഴ്ച രാത്രിയാണ് അവിചാരിതമായി ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത് സംശയം തോന്നിയ ഉടനെ ഇവർ ശിഫ ആംബുലൻസ് ഗ്രൂപ്പിൽ ചോദിച്ച് സംശയം ദുരീകരിക്കുകയും ഉടനെ എക്‌സൈസിൽ വിവരമറിയിക്കുകയായിരുന്നു. മണ്ണാർക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബി. ആദർശും സംഘവുമെത്തി ചെടി കണ്ടെടുത്തു. അസി. എക്സൈസ് ഇൻസ്‌പെക്ടർ പ്രഭ, സിവിൽ എക്സൈസ് ഓഫീസർ വിവേക് എന്നിവരും സംഘത്തിലുണ്ടായിരുന്നു. സംഭവത്തിൽ എക്‌സൈസ് കേസെടുത്തു
Tags
mannarkkad