മണ്ണാർക്കാട്ട് കോൺഗ്രസ്സ് ആഹ്ളാദ പ്രകടനം

മണ്ണാർക്കാട്:  പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ  രാഹുൽ മാങ്കൂട്ടത്തിലിനും, വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാഗാന്ധിയ്ക്കും വലിയ ഭൂരിപക്ഷം നൽകി  വിജയിപ്പിച്ച വയനാട്ടിലേയും, പാലക്കാട്ടേയും ജനാധിപത്യ മതേതര വോട്ടർമാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് മണ്ണാർക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അസീസ് ഭീമനാട്, എ. അസൈനാർ എടത്തൊടിയിൽ ശശിധരൻ, ഹബീബുള്ള അൻസാരി സതീശൻ താഴത്തേതിൽ കുരിക്കൾ സെയ്ത്, നൗഫൽ തങ്ങൾ, അരുൺകുമാർ പാലക്കുറുശ്ശി,  പി.ഖാലിദ്,  നസീർ ബാബു പൂതാനി,  മണികണ്ഠൻ വടശ്ശേരി, നൗഷാദ് ചേലഞ്ചേരി, ഉസ്മാൻ പാലക്കാഴി,  K .ഫിലിപ്പ്, പ്രേം കുമാർ, ഉമ്മർ മനച്ചിത്തൊടി, ഹരിദാസ് അറ്റക്കര, ഹരിദാസ് കൊറ്റിയോട്, ഷിഹാബ് കുന്നത്ത്, അലി കൈതച്ചിറ, വിജയലക്ഷ്മി, സി.എച്ച് മൊയ്തുട്ടി,  വി.പ്രസീത, ആലീസ് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post