മണ്ണാർക്കാട്: കെടിഎം ഹൈസ്കൂളിലെ പൂർവ്വവിദ്യാർഥി സംഗമം നാളെ രാവിലെ 9ന് ആരംഭിക്കും. "പാലൈസ് കോലൈസ് പൂർവ്വവിദ്യാർഥി മധുര സംഗമം"
എന്ന പേരിലാണ് സംഗമം സംഘടിപ്പിക്കുന്നത്. സംഗമത്തിൽ ഗൃഹാതുരത ഉണർത്തുന്ന പാലൈസും കോലൈസും വിതരണം ചെയ്യും. പൂർവവിദ്യാർഥികളുടെ കലാപരിപാടികൾ, മുൻ പ്രധാനാധ്യാപകരുടെയും മാനേജർമാരുടെയും ഫോട്ടോ അനാച്ഛാദനം, പൂർവവിദ്യാർഥി ഉണ്ണികൃഷ്ണന്റെ ചിത്രപ്രദർശനം എന്നിവയുമുണ്ടാകും. 1952 മുതൽ ഇതുവരെ ലഭിച്ചിട്ടുള്ള ഗ്രൂപ്പ് ഫോട്ടോകളുടെ പ്രദർശനം, ആദ്യത്തെ രണ്ടു ബാച്ചിലെ വിദ്യാർഥികളെ ആദരിക്കൽ എന്നിവ നടക്കും.
രാവിലെ ഒമ്പതിന് പൂർവവിദ്യാർഥികളും
വാദ്യകലാകാരൻമാരുമായ മണ്ണാർക്കാട് ഹരിദാസ്, മോഹൻദാസ് എന്നിവരുടെ മേളം അരങ്ങേറും. 10ന് നടക്കുന്ന ചടങ്ങിൽ സിനിമാതാരം ജയരാജ് വാരിയർ മുഖ്യാതിഥിയാകും. കവിതാസമാഹാരം പ്രകാശനം, മധുരസ്മരണകൾ പങ്കുവെക്കൽ, തിരുവാതിരക്കളി, ഗാനമേള, മറ്റു നൃത്തപരിപാടികൾ എന്നിവയും നടക്കും. ഭാരവാഹികൾ ഇക്കാര്യങ്ങൾ വാർത്താ സമ്മേളനത്തിലൂടെയാണ് അറിയിച്ചത്. വാർത്ത സമ്മേളനത്തിൽ കമ്മിറ്റി ചെയർമാൻ എം.പുരുഷോത്തമൻ, പ്രധാനാ ധ്യാപകൻ എ.കെ. മനോജ്കുമാർ, കെ.സി.
സച്ചിദാനന്ദൻ, കെ.പി.എസ്. പയ്യനെടം, പി.ടി.എ. പ്രസിഡന്റ് കെ.വി. അമീർ, കൃഷ്ണദാസ് കൃപ, പി.എസ്. ഗിരീഷ് എന്നിവർ പങ്കെടുത്തു
Tags
mannarkkad