മണ്ണാർക്കാട്: ചങ്ങലീരിയിൽ അടിക്കാട് വെട്ടുന്നതിനിടെ യുവാവിന് പാമ്പ് കടിയേറ്റു. മണ്ണാർക്കാട് ചങ്ങലീരി മോദിക്കൽ സ്വദേശിയായ നമ്പിയത്ത് യൂസുഫിനാണ് പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. പെട്ടെന്ന് തന്നെ സിവിൽ ഡിഫൻസ് അംഗവും, ആംബുലൻസ് ഡ്രൈവറുമായ ഷിഹാസ് മണ്ണാർക്കാടിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും, മണ്ണാർക്കാട്ടെ ആംബുലൻസ് ഗ്രൂപ്പ് അംഗങ്ങളുടെയും സഹായത്തോടെ ഇദ്ദേഹത്തെ പെരിന്തൽമണ്ണ മൌലാന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. യൂസുഫ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. മൂർഖനാണ് കടിച്ചതെന്നാണ് നിഗമനം.
രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഷിഹാസ് മണ്ണാർക്കാട്
Tags
mannarkkad