ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ അല്ലു അർജുൻ ചിത്രം പുഷ്പ 2: ദ റൂള്‍ ട്രെയിലർ പുറത്തിറങ്ങി. ഡിസംബർ ആറിന് ചിത്രം റിലീസ് ചെയ്യും. അല്ലു അർജുൻ, ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷം ചെയ്യുന്ന ചിത്രത്തില്‍ ശ്രീലീല ഡാൻസ് നമ്ബറുമായെത്തുന്നു. ഒന്നാം ഭാഗത്തില്‍ സമാന്തയുടെ ഡാൻസ് നമ്ബർ വൻ തരംഗമായിരുന്നു. പുഷ്പ രാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിക്കുന്നത്. സുകുമാർ സംവിധാനം ചെയ്ത സിനിമയുടെ ബഡ്ജറ്റ് 500 കോടിക്ക് മുകളിലാണ്.
Tags
video