മണ്ണാർക്കാട്: ദേശീയപാത കല്ലടിക്കോട് അയ്യപ്പൻകാവിന് സമീപം വാഹനാപകടം, യുവതി മരിച്ചു. സ്കൂട്ടർ യാത്രികയായ കരിമ്പ സ്വദേശിനി രമ്യ(40) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം, സ്കൂട്ടർ മറ്റൊരു ഇരുചക്ര വാഹനത്തിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം നഷ്ടമായി എതിരെ വന്ന ഗുഡ്സ് ഓട്ടോയുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുഡ്സ് ഓട്ടോഡ്രൈവർ പരമാവധി ശ്രമിച്ചെങ്കിലും നിർത്താനായില്ല എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കൂടെയുണ്ടായിരുന്ന മകന്‍ ജെറിനെ പരുക്കുകളോടെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറെ തച്ചമ്പാറ ഇസാഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കല്ലടിക്കോട് അയ്യപ്പന്‍കാവിന് സമീപം വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം...