എടത്തനാട്ടുകര : റോഡിനുകുറുകെ കുറുക്കൻ ചാടിയതിനെത്തുടർന്ന് സ്‌കൂട്ടർ മറിഞ്ഞ് യാത്രക്കാരിക്ക് സാരമായി പരിക്കേറ്റു. വട്ടമണ്ണപ്പുറം ഐ.ടി.സി. പടിയിൽ പുളിക്കൽ ഷാജേന്ദ്രന്റെ ഭാര്യ സുനിതയ്‌ക്കാണ് (44) പരിക്കേറ്റത്. ശനിയാഴ്ചരാവിലെ വട്ടമണ്ണപ്പുറത്താണ് അപകടം. സുനിത പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചളവ ഗവ. യു.പി. സ്‌കൂളിലെ താത്കാലിക അധ്യാപികയാണ്
വാർത്ത കടപ്പാട്: മാതൃഭൂമി
Tags
mannarkkad