എടത്തനാട്ടുകര: സ്ക്രൂട്ടറിൽ യാത്ര ചെയ്യവെ കുറുക്കൻ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ചളവ ഗവ. യു പി സ്കൂളിലെ താത്ക്കാലിക കംപ്യൂട്ടർ അധ്യാപിക ഇ.വി. സുനിത ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 10ന് വട്ടമണ്ണപ്പുറം മിനി സ്റ്റേഡിയത്തിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് മുന്നിലേക്ക് കുറുക്കൻ ചാടിയതിനെ തുടർന്ന് ബ്രെയ്ക്കിട്ടപ്പോൾ റോഡിലേക്ക് വീണ് ഗുരുതര പരിക്കേൽക്കുകയായിരുന്നു . പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എട്ടരയോടെയാണ് മരിച്ചത്. വട്ടമണ്ണപ്പുറം ഐ.ടി.സിപ്പടിയിലെ പുളിക്കൽ ഷാജേന്ദ്രൻ്റെ ഭാര്യയാണ്
മക്കൾ: രോഹിണി, അജന്യ
മരുമകൻ: അഖിൽ
Tags
mannarkkad