ബൈക്ക് കൊക്കയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

എടത്തനാട്ടുകര : ബൈക്ക്  കൊക്കയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന  യുവാവ് മരിച്ചു.
എടത്തനാട്ടുകര ചുണ്ടോട്ട്കുന്ന്  ചുടലപൊട്ടി വിജയന്റെ മകൻ വിഷ്ണുവാണ് (24) മരിച്ചത്. ഡിസംബർ 27ന് വൈകീട്ട് അഞ്ച് മണിക്കായിരുന്നു അപകടം.  എടത്തനാട്ടുകര മുണ്ടകുളത്തുനിന്ന് പൊൻപാറ ഭാഗത്തേക്ക് വരുന്നതിനിടെ ബൈക്കിന്റെ ബ്രേക്ക് പൊട്ടിയതിനാൽ റോഡിൽ നിന്ന് തെന്നി വനത്തിന്റെ താഴ്ഭാഗത്തേക്ക് തെറിച്ചു വീഴുകയായിരുന്നു, തുടർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിക്കാണ് അന്ത്യം

മാതാവ്: ലീല
ഭാര്യ: അനിത
മകൾ: ലിയ
സഹോദരങ്ങൾ: ശാലു, ഐശ്വര്യ.

Post a Comment

Previous Post Next Post