അഗളി: അട്ടപ്പാടി മുക്കാലിയിലെ തട്ടുകടയിലെ മേശയും കസേരകളും മറ്റുള്ള ഉപകരണങ്ങളും നശിപ്പിച്ചതായി പരാതി. മുക്കാലി ചെമ്പകശ്ശേരി വീട്ടിലെ മുരുകേശന്റെ തട്ടുകടയാണ് നശിപ്പിച്ചത്. രാത്രിയിൽ ചായയും എണ്ണപ്പലഹാരങ്ങളും വില്പന നടത്തുന്ന തട്ടുകടയാണ് നശിപ്പിക്കപ്പെട്ടത്. മുരുകേശന്റെ പ്രധാന ഉപജീവന മാർഗമായിരുന്നു ഇത്. ഇനി എന്തുചെയ്യുമെന്ന ആശങ്കയിലാണ് മുരുകേശൻ. കട നശിപ്പിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഗളി പോലീസിൽ പരാതി നൽകി. ഏഴുവർഷം മുൻപും സമാനമായരീതിയിൽ ഈ തട്ടുകട നശിപ്പിക്കപ്പെട്ടിരുന്നു
Tags
attappadi