മണ്ണാർക്കാട്: ചിറക്കൽപ്പടി അമ്പാഴക്കോട് ഇന്ന് പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മുണ്ടൂർ പൂതനൂർ പടിഞ്ഞാറെമുട്ടി രാധാകൃഷ്ണൻ മകൻ സജിത്ത് (21) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 2 മണിക്ക് ശേഷമാണ് സംഭവം. കാഞ്ഞിരപ്പുഴ ഭാഗത്ത് നിന്ന് ചിറക്കൽപ്പടി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ആണ് അപകടത്തിൽപ്പെട്ടത്. അമ്പാഴക്കോട് വളവിൽ വെച്ച് നിയന്ത്രണം നഷ്ടമായി ബൈക്ക് മറിഞ്ഞതാകാമെന്നാണ് നിഗമനം. പരിക്കേറ്റയാളെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Tags
mannarkkad