കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂളിലെ തിരഞ്ഞെടുത്ത 24 കുട്ടികൾ മദ്രാസ് ഐ ഐ ടി സന്ദർശിച്ചു. ഡാറ്റ സയൻസ് ,ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് സിസ്റ്റം എന്നീ വിഷയങ്ങളിൽ എട്ട് ആഴ്ച ദൈർഘ്യമുള്ള കോഴ്സ് ചെയ്യുന്ന സ്കൂളിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കാണ് ഈ അസുലഭ അവസരം ലഭിച്ചത് .ഐ ഐ ടി യിലെ വിവിധ വിഭാഗങ്ങളിൽ സന്ദർശനം നടത്തിയ കുട്ടികൾക്ക് ശാസ്ത്രത്തിലെ നൂതന സങ്കേതങ്ങളെക്കുറിച്ചും വിവിധ തൊഴിൽ അവസരങ്ങളെക്കുറിച്ചും ഐ ഐ ടി യിലെ റിസോഴ്സ് അധ്യാപകർ ക്ലാസ്സ് എടുത്തു.
സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപിക ഫസീല അബ്ബാസ് ആണ് പരിപാടിയുടെ മുഖ്യ ആസൂത്രക .പ്രിൻസിപ്പൽ എം പി സാദിക്ക്, കരിയർ ഗൈഡ് ബാബു ആലായൻ, നൗഫൽ കെ പി ,എന്നിവർ കുട്ടികളെ അനുഗമിച്ചു.
Tags
mannarkkad