നിയന്ത്രണം വിട്ട വാഹനം മതിലിലിടിച്ച് രണ്ട് പേർക്ക് പരിക്ക്

മണ്ണാർക്കാട്:  കോങ്ങാട് പാതയിൽ മുക്കണ്ണത്ത് നിയന്ത്രണം വിട്ട കാർ സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ചു രണ്ട് പേർക്ക് പരിക്കേറ്റു. കൊടുവാളികുണ്ട് സ്വദേശി നിതിൻ ദാസ് (33) പുല്ലിശ്ശേരി സ്വദേശി റനീഷ് (32) എന്നിവർക്കാണ് പരിക്കേറ്റത് ഒരാൾക്ക്  കാലിനും മറ്റൊരാൾക്ക് തലയ്ക്കുമാണ് പരിക്ക്.  നാട്ടുകാർ ഉടനെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും പരിക്ക് പറ്റിയവരെ നാട്ടുകാരും മണ്ണാർക്കാട് ഫയർഫോഴ്സും നന്മ ആംബുലൻസ് ടീമും ഉടനെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമല്ല .  മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.  നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് കാർ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു.  

സംഭവം അറിഞ്ഞ മണ്ണാർക്കാട് സ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ വിമൽകുമാർ ഓഫീസർ ആയ .വി സുരേഷ് കുമാർ ,രമേഷ്. എം. അഖിൽ ആർ, ഓഫീസ് ഡ്രൈവർ മഹേഷ് എം എന്നിവർ അടങ്ങിയ സംഘം ഉടൻതന്നെ സംഭവത്തെത്തി. കാർ റോഡിൽ നിന്നും നീക്കം ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കുകയും, ഇടിയുടെ  ആഘാതത്തിൽ കാറിൽ നിന്നും ചോർന്ന ഓയിൽ റോഡിൽ പരന്നത് ഇരുചക്ര വാഹനങ്ങൾക്ക് ഭീഷണിയായതിനെ തുടർന്ന് ഫയർ എൻജിനിന്നും വെള്ളം ഉപയോഗിച്ച് റോഡ് സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കി  ഓടിക്കൊണ്ടിരുന്ന കാറിന്റെ മുൻചക്രം ഊരിപ്പോയതാകാം അപകടത്തിന്റെ കാരണമെന്ന് ദൃക്സാക്ഷികൾ സംശയം പ്രകടിപ്പിച്ചു

Post a Comment

Previous Post Next Post