മണ്ണാർക്കാട്: സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. പൊമ്പ്ര എ.യു.പി.സ്കൂളിലെ വിദ്യാർഥികളായ മുഹമ്മദ് ഷമാസ്, ആസിഫലി, സൈഫുദ്ദീൻ, അർഷാദ്, ലബീദ് എന്നിവർക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റ അഞ്ചു വിദ്യാർഥികളെ കാരാകുറിശിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂള്‍ ബസ്സിലെ ഡ്രൈവർ കരിമ്പുഴ സ്വദേശി ബാബുവിനും പരിക്കുണ്ട്. പൊമ്പ്ര മണ്ണോത്തുംപടിയില്‍ ഇന്ന് രാവിലെ ഒമ്പതുമണിക്കായിരുന്നു അപകടം .മണ്ണാർക്കാട്-ചങ്ങിലീരി-പൊമ്പ്ര-കൂട്ടിലക്കടവ് റൂട്ടിലോടുന്ന സ്വകാര്യ ബസും പൊമ്പ്ര പി.പി.ടി.എം.എച്ച്. സ്കൂളിന്റെ ബസുമാണ് കൂട്ടിയിടിച്ചത്. രാവിലെ കൂട്ടിലക്കടവില്‍നിന്ന് പൊമ്പ്രയിലേക്ക് വരികയായിരുന്നു സ്കൂള്‍ ബസ്. കുട്ടികളെ എടുക്കാൻ തുടങ്ങിയ സമയത്തായതിനാല്‍ കുറച്ച് കുട്ടികളും അധ്യാപികയും മാത്രമാണ് ബസ്സിലുണ്ടായിരുന്നത്. സ്വകാര്യബസ് മണ്ണാർക്കാട്ടുനിന്ന് കൂട്ടിലക്കടവിലേക്ക് വരികയായിരുന്നു.
Tags
mannarkkad