കോട്ടക്കൽ (മലപ്പുറം): വാക്കു തർക്കത്തിനൊടുവിൽ സഹോദരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. സംഭവത്തിൽ കോട്ടയ്ക്കൽ തോക്കാംപാറ സ്വദേശി അബൂബക്കറിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു.
സഹോദരൻ ഉമ്മറിനെ വാഹനമിടിച്ച് അപായപ്പെടുത്താനായിരുന്നു അബൂബക്കറിന്റെ ശ്രമം. അതിനായി കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചു കയറ്റുകയായിരുന്നു. എന്നാൽ ഈ സമയം കടയിൽ ഉണ്ടായിരുന്ന ബംഗാൾ സ്വദേശി മൻസൂറാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൻസൂറിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ തുടരുകയാണ്.