മണ്ണാർക്കാട്: കാഞ്ഞിരപ്പുഴയിൽ നിന്നും എംഡിഎംഎ പിടികൂടി. സാദിഖിന്റെ(38)വീട്ടിൽ നിന്നുമാണ് 30 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. പോലീസിന്റെ ലഹരി വിരുദ്ധ സേനയായ ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ലഹരി ശേഖരം കണ്ടെത്തിയത്.
ഇതിനൊപ്പം ചെറിയ ത്രാസും, ചില്ലറ വിൽപ്പനയ്ക്കായി പൊതിഞ്ഞു നൽകാൻ ഉപയോഗിക്കുന്ന കവറുകളും കണ്ടെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 11 മണിക്ക് സിഐ എം.ബി.രാജേഷിന്റെ നിർദ്ദേശപ്രകാരം എസ്ഐമാരായ ജെസ്വിൻ, സോജൻ, എസ്സിപിഒ മാരായ വിനോദ്, അഭിലാഷ്, അനിത എന്നിവരടങ്ങുന്ന സംഘമാണ് സാദിഖിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പ്രവാസിയായിരുന്ന സാദിഖ് രണ്ടുവർഷം മുമ്പാണ് നാട്ടിൽ വന്നത്, ഡ്രൈവർ ജോലികൾ ചെയ്തുവരികയായിരുന്നു.
Tags
mannarkkad