ബൈത്തുറഹ്മ താക്കോല്‍ദാനം 28ന്

മണ്ണാര്‍ക്കാട്: നെച്ചുള്ളി മേഖല മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍ ബൈത്തുറഹ്മ പദ്ധതിയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നവംബര്‍ 28ന് ഉച്ചയ്ക്ക് 12ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അഡ്വ.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ,മുന്‍ എംഎല്‍എ കളത്തില്‍ അബ്ദുള്ള,ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍കളത്തില്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പതിനൊന്നേ കാല്‍ ലക്ഷം രൂപ ചിലവിലാണ് കാരുണ്യഭവനത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. കുമരംപുത്തൂര്‍ പഞ്ചായത്തിലെ 14-ാമത് ബൈത്തുറഹ്മയാണിത്. ചാരിറ്റബിള്‍ സെന്റര്‍ ജീവകാരുണ്യ, ആരോഗ്യ, ഭവന നിര്‍മാണ, വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ പൊന്‍പാറ കോയക്കുട്ടി, വൈശ്യന്‍ മുഹമ്മദ്, ഹുസൈന്‍ കക്കാടന്‍, ഇല്ല്യാസ് പൂരമണ്ണില്‍, ജുനൈസ് നെച്ചുള്ളി, കെ.പി. ഹംസ എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال