കാറും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

ഒറ്റപ്പാലം: കയറംപാറയ്ക്ക് സമീപം കാറും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. കാറോടിച്ചിരുന്ന കോട്ടയ്ക്കൽ രണ്ടത്താണി പറമ്പത്ത് വില്ലയിൽ ഡോ: സിബിയ (34), മിനിലോറി ഡ്രൈവർ കഞ്ചിക്കോട് പ്ലാങ്ങോട്ട് വീട്ടിൽ കൃഷ്ണൻകുട്ടി (48) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണിയംപുറത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട്-കുളപ്പുള്ളി പാതയിൽ കയറംപാറ എൻ.എസ്.എസ്. വനിതാഹോസ്റ്റലിന് സമീപം ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു  അപകടം. പരുക്കേറ്റവരെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇടിയുടെ ആഘാതത്തിൽ മിനിലോറി റോഡരികിലേക്ക് മറിയുകയും,  കാറിന്റെ മുൻവശം പൂർണമായി തകരുകയും ചെയ്തു. പരുക്കേറ്റ ഡോക്ടറെ ഏറെ ശ്രമപ്പെട്ടാണു പുറത്തെത്തിച്ചത്. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെ‌ട്ടു. ഒറ്റപ്പാലം പോലീസും ഷൊർണൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനയും ജനങ്ങളും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി.
Previous Post Next Post

نموذج الاتصال