അട്ടപ്പാടി: ഷോളയൂർ ജംങ്ങ്ഷനിൽ ഇന്നലെ രാത്രി ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. ഷോളയൂർ ചാവടിയൂർ വാഴക്കരപ്പള്ളം സ്വദേശിയായ നഞ്ചന്റെ മകൻ പ്രശാന്ത് (24)ആണ് മരിച്ചത്. ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞതാകാമെന്നാണ് നിഗമനം.
ഷോളയൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.