അഗളിയിൽനിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന പോലീസ് ജീപ്പിൽ കാർ വന്ന് ഇടിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി. ബസ്സിനെ മറികടക്കവെ കാർ പോലീസ് ജീപ്പിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ജീപ്പിലിടിച്ച കാർ നിർത്താതെപോയി. ഇടിയുടെ ആഘാതത്തിൽ പോലീസ് ജീപ്പ് മറ്റൊരു കാറിലും, കെ.എസ്.ആർ.ടി.സി. ബസ്സിലും ഇടിച്ചാണ് നിന്നത്.
പോലീസ് ജീപ്പിലുണ്ടായിരുന്ന സീനിയർ വനിത സിവിൽ പോലിസ് ഓഫീസർ സുന്ദരി, ഡ്രൈവർ കുമാർ എന്നിവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.