ആനമൂളി കാഞ്ഞിരം റോഡ് ഉദ്ഘാടനം ചെയ്തു




മണ്ണാർക്കാട്:  എം എൽ എ യുടെ 2020-21 സാമ്പത്തിക വർഷത്തിലെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച തെങ്കര പഞ്ചായത്തിലെ ആനമൂളി കാഞ്ഞിരം റോഡ് അഡ്വ. എൻ.ഷംസുദ്ദീൻ എം എൽ എ നാടിന് സമർപ്പിച്ചു. 

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽക്കളത്തിൽ, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ഉമ്മു സൽമ, തെങ്കര പഞ്ചായത്ത് പ്രസിഡന്റ്‌ ഷൗക്കത്തലി , ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ രമ, വാർഡ് മെമ്പർ ടി കെ സീനത്ത്,ടി കെ ഫൈസൽ, ടി കെ ജുനൈസ്, കുഞ്ഞാണി,മോഹനൻ, എം കെ ചന്ദ്രൻ, എൻ. പി ജോസ്, തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

نموذج الاتصال