അട്ടപ്പാടിയുടെ അഭിമാനം ഡോ.അനുപമയെ ഫ്രറ്റേണിറ്റി ആദരിച്ചു


പാലക്കാട്: ആദിവാസി വിഭാഗത്തിൽ നിന്നും ആയുർവേദ വൈദ്യശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി അട്ടപ്പാടിയുടെ അഭിമാനമായ ഷോളയൂർ ഊരിലെ ഡോ.അനുപമ BAMS നെ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നക്കൽ ഊരിലെത്തി അനുപമക്ക് ഉപഹാരം കൈമാറി. ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ,വൈസ് പ്രസിഡന്റ് ഫിറോസ്.എഫ്. റഹ്മാൻ,മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയംഗം വസീം സ്വാലിഹ്, അഫീഫ് മണ്ണാർക്കാട്, ഷോളയൂർ ഊര് എസ്.ടി പ്രെമോട്ടർ ചിത്ര,അനുപമയുടെ ബന്ധുക്കൾ എന്നിവർ പങ്കെടുത്തു.

ആദിവാസി ഇരുള സമുദായാംഗമായ അനുപമ പാലക്കാട് ശാന്തിഗിരി ആയുർവേദ മെഡി.കോളേജിൽ നിന്നാണ് ബി.എ.എം.എസ് ബിരുദം കരസ്ഥമാക്കിയത്.
Previous Post Next Post

نموذج الاتصال