അട്ടപ്പാടി കോട്ടത്തറ ആശുപത്രി പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ നിര്‍ദേശങ്ങളുമായി കെജിഎംഒഎ


അട്ടപ്പാടി: മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്ത അട്ടപ്പാടിയില്‍ കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നിര്‍ദേശങ്ങളുമായി കെജിഎംഒഎ (kgmoa).

രോഗികള്‍ കൂടുതലുള്ളതിനാല്‍ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തണമെന്നും 100 കിടക്കയുടെ തസ്തിക സൃഷ്ടിക്കണമെന്നുമാണ് പ്രധാന നിര്‍ദ്ദേശം. കോട്ടത്തറ ആശുപത്രിയില്‍ നിന്നു നല്‍കുന്ന സേവനങ്ങള്‍ അക്കമിട്ടു നിരത്തിയാണ് കെജിഎംഒയുടെ കുറിപ്പ്.

ആശുപത്രിയില്‍ നിന്നും ഏറ്റവും കൂടുതല്‍ റഫറന്‍സ് നല്‍കേണ്ടിവരുന്നത് ഗര്‍ഭിണികളുടെയും മറ്റു രോഗികളുടെയും സ്കാനിംഗിന് വേണ്ടിയാണെന്നും അതിനാല്‍ ആശുപത്രിയില്‍ സ്കാനിങ് സൗകര്യം ഒരുക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം. ഒപ്പം വിവിധ വിഭാഗങ്ങളിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെയും നിയമിക്കണം. കൃത്യസമയത്ത് സ്കാനിംഗ് ചെയ്യുന്ന സൗകര്യം ഉണ്ടായാല്‍, ഗുരുതര പ്രശ്നങ്ങള്‍ പ്രത്യേകിച്ചു ഗര്‍ഭിണികളുടെയും ഗര്‍ഭസ്ഥ ശിശുക്കളുടെയും പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുകയും. അതുവഴി ശിശുമരണങ്ങള്‍ കുറയ്ക്കാന്‍ കഴിയും. ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫുകളുടേയും കുറവ് പരിഹരിക്കണം. ആശുപത്രിയില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തണം. വെന്റിലേറ്റര്‍ സൗകര്യം ഉള്ള ആംബുലന്‍സ് നല്‍കണം. അട്ടപ്പാടിയില്‍ ട്രൈബല്‍ നോഡല്‍ ഓഫീസര്‍ വേണം ഇതൊടൊപ്പം സമഗ്രമായ പഠനം നടത്തി കാതലായ പ്രശ്നം കണ്ടെത്തണം.

അട്ടപ്പാടിയുടെ സാമൂഹ്യ സാമ്ബത്തിക സാഹചചര്യങ്ങളെ ഉയര്‍ത്തി കൊണ്ടുവരണം. യുവ തലമുറയിലെ പുരുഷന്മാര്‍ സ്ത്രീകള്‍ക്കൊപ്പം മാനസികവും ശാരീരികവും ആയി ആരോഗ്യമുള്ളവര്‍ ആയാല്‍ മാത്രമേ അത് സാധിക്കൂ. ലഹരിയുടെ പിടിയില്‍ നിന്നും മാനസികാരോഗ്യ പ്രശ്നങ്ങളില്‍ നിന്നും അവരെ മുക്തരാക്കാന്‍ അട്ടപ്പാടിക്ക് മാത്രമായി ഒരു വിമുക്തി മൊബൈല്‍ ഡീ അഡിക്ഷന്‍ സെന്റര്‍ ആവശ്യമാണ്. നിലവില്‍ പാലക്കാട്‌ ജില്ലയുടെ വിമുക്തി സെന്റര്‍ അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്പെഷ്യല്‍ വിമുക്തി ടീം അടിയന്തിര ആവശ്യമാണെന്നും കെജിഎംഒഎ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
Previous Post Next Post

نموذج الاتصال