മണ്ണാര്‍ക്കാട്: എംഇഎസ് കല്ലടി കോളേജിലുണ്ടായ റാഗിങ് പരാതിയുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും ഡിസ്മിസ് ചെയ്തതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. നിലവില്‍ സസ്‌പെന്‍ഷനിലുള്ള ബിഎ ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി മുഹമ്മദ് അന്‍സില്‍ കെ., ബി കോം സിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ജനീസ് സ്വലാഹ് എന്നിവരെയാണ് കോളേജില്‍ നിന്നും പുറത്താക്കിയത്.
തിങ്കളാഴ്ച ചേര്‍ന്ന ആന്റി റാഗിംഗ് കമ്മിറ്റിയുടേയും പിടിഎ എക്‌സിക്യുട്ടീവ് കമ്മിറ്റിയുടേയും ശുപാര്‍ശപ്രകാരമാണ് നടപടി.കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും എടത്തനാട്ടുകര നാലുകണ്ടം പാറേക്കോട്ട് ഇംതിയാസിന്റെ മകനുമായ പി ഇബ്‌സാന്‍ (18) കോളേജില്‍ വെച്ച് റാഗിങ്ങിന് ഇരയായത്.
സംഭവത്തില്‍ അന്‍സിലിനും ജനീസിനുമെതിരെ പൊലീസ് റാഗിങ്ങ് തടയല്‍ നിയമ പ്രകാരം കേസെടുത്ത് മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം നടത്തി വരികയാണ്.
