മണ്ണാർക്കാട്: കോടതിപ്പടിയിലെ നഗരസഭ അഹമ്മദ് കുരിക്കൾ സ്മാരക ബസ് ബേ - കം - കംഫർട്ട് സ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുതന്നെ ഈ ബസ്ബേയുടെ ഉദ്ഘാടനം കഴിഞ്ഞിരുന്നെങ്കിലും ബാക്കിയുണ്ടായിരുന്ന നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് കാലതാമസം നേരിട്ടതുമൂലമാണ് ബസ്ബേ ഇതുവരെ അടച്ചിട്ടിരുന്നതെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ പ്രസീത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഷെഫീക്ക് റഹ്മാൻ, ഹംസ കുറുവണ്ണ, മാസിത സത്താർ, കൗൺസിലർമാരായ സുഹറ, ഷമീർ വേളക്കാടൻ, യൂസഫ് ഹാജി,നഗരസഭാ സെക്രട്ടറി ഇൻചാർജ് വിനയൻ, ഹെൽത്ത് ഇൻസ്പെക്ടർ നുജൂം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.