കാഞ്ഞിരപുഴ: മുണ്ടക്കുന്ന് ഹോളി ഫാമിലി കോൺവെന്റ് യു പി സ്കൂളിന് മുന്നിലെ ഗ്രോട്ടോയിൽ മാതാവിന്റെ രൂപത്തിന് മുന്നിൽ പ്രാർത്ഥിക്കുന്ന കുട്ടിയുടെ ശില്പം തകർത്തും, സ്ക്കൂളിനകത്ത് മലമൂത്ര വിസർജനം നടത്തിയും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. ഇന്ന് രാവിലെ സ്ക്കൂളിലെത്തിയ സ്റ്റാഫ് ആണ് വാതിലിൽ വിസർജ്യം തേച്ചു വെച്ച നിലയിൽ കാണുന്നത്, ഉടൻ വിവരം പ്രധാന അധ്യാപികയായ ബിൻസി റാഫേലിനെ അറിയിക്കുകയായിരുന്നു. ഗോവണിയിൽ സ്ഥാപിച്ച വിശുദ്ധ മറിയം ത്രേസ്യാമ്മയുടെ ഫോട്ടോയും, ഹെൽപ്പ് ഡെസ്ക്കിന്റെ പരാതിപ്പെട്ടിയും വാഴക്കൂട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്. ചെടിച്ചട്ടിയും, ചെടികളും നശിപ്പിച്ചിട്ടുണ്ട്.
സ്ക്കൂൾ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് ഡിവൈഎസ്പി വി.എ. കൃഷ്ണദാസ്, സി.ഐ. പി. അജിത്ത് കുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഡിസംബർ 27നും സ്ക്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം നടന്നിരുന്നതായും പറയുന്നുണ്ട്