അലനല്ലൂരിൽ തീപിടുത്തം

അലനല്ലൂർ: ചന്തപ്പടിയിലെ ആലായൻ കോപ്ലക്സിൽ ഇന്ന് രാത്രിയോടെ ഉണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്, ആളപായമുള്ളതായി ഇത് വരെ  റിപ്പോർട്ടൊന്നും ലഭിച്ചിട്ടില്ല. ആണിയംപറമ്പിൽ അബുവിന്റെ അൽ അമീൻ എന്ന ടൈലറിങ്ങ് മെഷീൻ സെയിൽസ് ആന്റ് സർവ്വീസ് ഷോപ്പ് കത്തി നശിച്ചു. സമീപത്തെ ഗ്ലോബൽ ഏജൻസീസിലും ഭാഗികമായി നാശം ഉണ്ടായിട്ടുണ്ട്. വട്ടമ്പലത്ത് നിന്നും അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം
Previous Post Next Post

نموذج الاتصال