മണ്ണാർക്കാട്: കോഴിക്കോട് - പാലക്കാട് ദേശീയപാത വട്ടമ്പലത്ത് ഒരിടവേളക്ക് ശേഷം വീണ്ടും വാഹനാപകടം. മറ്റൊരു വലിയ അപകടം വഴിമാറി പോയത് ഭാഗ്യം കൊണ്ട് മാത്രം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്ക് പറ്റിയ നാട്ടുകൽ സ്വദേശികളായ അഷ്റഫ്, ഫൈസൽ എന്നിവരെ മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പെരിന്തൽമണ്ണ ഭാഗത്ത് നിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും, പെരിന്തൽമണ്ണ ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുരുതര പരിക്ക് ആർക്കുമില്ലെന്നതാണ് ആശ്വാസകരമായ വാർത്ത.