തീറ്റപ്പുല്ലിന് തീപിടിച്ച സംഭവം: പൊലീസില്‍ പരാതി നല്‍കി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ പശുക്കള്‍ക്ക് തീറ്റയായി നല്‍കാന്‍ ഉണക്കപുല്ല് സംഭരിച്ചു വെച്ചിരുന്ന ഷെഡ്ഡിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് കന്നുകാലി ഗവേഷണ കേന്ദ്രം അസോസിയേറ്റ് പ്രൊഫസര്‍ ഹെഡ് മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്‍കി. ബുധനാഴ്ച രാത്രി ഏഴേ കാലോടെയാണ് ഷെഡ്ഡില്‍ തീപിടിത്തമുണ്ടായത്. വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. ഉണക്കപുല്ല് തീവെച്ച് നശിപ്പിച്ചതിന് പിന്നില്‍ സാമൂഹ്യവിരുദ്ധരാണെന്നാണ് ആക്ഷേപം. 

ഉണക്കപുല്ല് വെച്ചിരുന്ന ഷെഡ്ഡില്‍ വൈദ്യുതി ബന്ധമില്ലെന്നും സ്വാഭാവിക തീപിടിത്തത്തിന് സാധ്യതയില്ലെന്നും പരാതിയില്‍ പറയുന്നു.ഗവേഷണ പ്രവര്‍ത്തനങ്ങളും കന്നുകാലികള്‍ക്ക് തീറ്റ ലഭ്യമാക്കുന്നതും തടയുന്നതിന് വേണ്ടി സാമൂഹ്യവിരുദ്ധര്‍ മന:പൂര്‍വ്വം തീവെച്ച് നശിപ്പിച്ചതായാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്പാദിപ്പിച്ച 20 ടണ്ണോളം ഉണക്കപുല്ലാണ് അഗ്നിക്കിരയായതെന്ന് അധികൃതര്‍ പറയുന്നു. ബുധനാഴ്ച രാത്രി ഏഴേകാലോടെയായിരുന്നു സംഭവം. അന്വേഷണം നടത്തുമെന്ന് മണ്ണാര്‍ക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.
Previous Post Next Post

نموذج الاتصال