മണ്ണാർക്കാട്: കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ തച്ചമ്പാറ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഞായറാഴ്ച വൈകുന്നേരം പോസ്റ്റ് മോർട്ടം കഴിഞ്ഞ് മൃതദേഹവുമായി പോകുകയായിരുന്ന ആംബുലൻസിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണു. വൈകീട്ട് അഞ്ചരമണിയോടെയാണ് സംഭവം. ആംബുലൻസിന്റെ മുൻ വശത്തെ ചില്ല് പൂർണമായും തകർന്നെങ്കിലും വലിയ അപകടത്തിൽ നിന്ന് ആംബുലൻസിലുള്ളവർ തലനാരിഴക്ക് രക്ഷപ്പെട്ടു. ഡ്രൈവർ രാധാകൃഷ്ണൻ (50), പോലീസുകാരൻ സുനിൽ (30) എന്നിവരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ഇരുവരും താലൂക്കാശുപത്രിയിൽ ചികിത്സതേടി. ആനമൂളിയിൽ വനത്തിനകത്ത് കൊല്ലപ്പെട്ട ആദിവാസിയുവാവ് ബാലന്റെ (37) മൃതദേഹം ജില്ലാശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് അപകടം ഉണ്ടായത്
മൃതദേഹവുമായി പോകുന്ന ആംബുലൻസിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണു: തലനാരിഴക്ക് അപകടം ഒഴിവായി
byഅഡ്മിൻ
-
0
