കമ്പ്യൂട്ടര്‍വത്കരിച്ച ഒ.പി, ഐപി ബില്ലിംഗ് കൗണ്ടര്‍ ഉദ്ഘാടനം ഏപ്രില്‍ ഒന്നിന്‌

മണ്ണാര്‍ക്കാട് : താലൂക്ക് ആശുപത്രിയില്‍ കമ്പ്യൂട്ടര്‍വത്കരിച്ച ഒ പി, ഐ പി ബില്ലിംഗ് കൗണ്ടര്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പ്രാരംഭ ഘട്ടത്തില്‍ രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് അഞ്ചു മണിവരെയായിരിക്കും കൗണ്ടര്‍ പ്രവര്‍ത്തിക്കുകയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍.പമീലി അറിയിച്ചു. വൈകീട്ട് അഞ്ചു മണി മുതല്‍ രാവിലെ എട്ടു മണി വരെയുള്ള അത്യാഹിത ടിക്കറ്റുകളും പ്രവേശനവും പഴയ രീതിയില്‍ തന്നെ തുടരും . 
കമ്പ്യൂട്ടര്‍വത്കരിച്ച ഒപി കൗണ്ടറിന്റെ ഉദ്ഘാടനം രാവിലെ ഒമ്പത് മണി ക്ക് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കും. ആ രോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷഫീക് റഹ്മാന്‍ അധ്യക്ഷനാ കും. വൈസ് ചെയര്‍പേഴ്‌സണ്‍  പ്രസീത ടീച്ചര്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.ബാലകൃഷ്ണന്‍,വത്സലകുമാരി,ഹംസ കുറുവണ്ണ, മാസിത സത്താര്‍,വാര്‍ഡ് കൗണ്‍സിലര്‍ ഇബ്രാഹിം എന്നിവര്‍ സം ബന്ധിക്കും.സൂപ്രണ്ട് ഡോ.എന്‍ എന്‍ പമീലി സ്വാഗതവും ആര്‍എംഒ ഡോ.എല്‍.ശ്രുതി നന്ദിയും പറയും.
Previous Post Next Post

نموذج الاتصال