ആനമൂളിയിൽ ആദിവാസി യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

മണ്ണാര്‍ക്കാട് ആനമൂളി വനത്തില്‍ ആദിവാസി യുവാവിനെ  വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ആനമൂളി പാലവളവ് ഊരിലെ  കക്കി - നീലി ദമ്പതികളുടെ മകൻ ബാലൻ (37) ആണ്  ഉരുളന്‍കുന്ന് വനത്തിലെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.  ഇന്നലെ അഞ്ചരയോടെയാണ് നാട്ടുക്കാർ യുവാവിനെ മരിച്ച നിലയിൽ കണ്ടത്.  ശരീരത്തില്‍ വെട്ടേറ്റ പാടുകളുണ്ടെന്നും കൊലപാതകമെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. സുഹൃത്തിനൊപ്പം വനവിഭവം ശേഖരിക്കാന്‍ പോയ ബാലനെ പിന്നീട് കാണാതാകുകയായിരുന്നു.
Previous Post Next Post

نموذج الاتصال