അലനല്ലൂര്‍: വെള്ളിയാര്‍ പുഴയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി. മുണ്ടക്കുന്ന് കുളിച്ചുണ്ട് ഭാഗത്തായാണ് ജഡം കിടന്നിരുന്നത്. പ്രദേശവാസികളായ ഹാരിസ്,അബ്ദുള്‍ സലാം, ഷഹീന്‍ അലി,ലബീബ് എന്നിവര്‍ വിവരം വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താറിനെ അറിയിക്കുകയായിരുന്നു. ഇവരാണ് വനംവകുപ്പിന് വിവരം കൈമാറിയത്. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും വനപാലകരെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. നായ്ക്കളുടെ ആക്രമണത്തിലാണ് കാട്ടുപന്നി ചത്തതെന്നാണ് വനംവകുപ്പിന്റെ നിഗമനം. വേനല്‍ കനത്തതോടെ പൊതുവേ വെള്ളിയാര്‍ പുഴയില്‍ വെളളം കുറവാണ്. കുളിക്കാനും കുടിവെള്ളത്തിനായി ആയിരങ്ങളാണ് പുഴയെ ആശ്രയിക്കുന്നത്. പഞ്ചായത്ത് അംഗം പി.പി സജ്ന സത്താറിനെ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ തിരുവിഴാംക്കുന്ന് ഫോറസ്റ്റ് സ്റ്റഷനിൽ നിന്നും എത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സിദ്ദിഖിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികളായ വി.ടി സമീൽ, ഫൈസൽ കൂരിക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ കരയ്ക്കെത്തിച്ച് കച്ചേരിപ്പടി ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടു പോയി.