വാളയാർ: കല്യാണ വീടുകളിൽ നിന്നും മണ്ഡപങ്ങളിൽ നിന്നും പന്തൽ പണിക്കാരനാണെന്ന വ്യാജേന പാത്രങ്ങളും വിലകൂടിയ വസ്തുക്കളും മോഷ്ടിച്ചു മറിച്ചു വിൽക്കുന്ന ആളെ പിടികൂടി. പാലക്കാട് കല്ലേക്കാട് മേപ്പറമ്പ് വാരിയംപറമ്പ് സ്വദേശി കണ്ണൻ എന്നവിളിപ്പേരുള്ള രമേഷ് 46 ആണ് വാളയാർ പോലീസിന്റെ പിടിലായത്.
തട്ടിപ്പിന് ഇരയായവരെ കാണാതെ മുങ്ങി നടക്കലാണു ഇയാളുടെ പതിവ്. സ്റ്റേഷനിൽ നടക്കുന്ന ഒരു പരിപാടിയിലേക്ക് പാത്രങ്ങൾ ആവശ്യമുണ്ടെന്ന വ്യാജേന രമേഷിനെ പാലക്കാട് നഗരത്തിലേക്കു തന്ത്രപരമായി വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. തനിക്കെതിരെ പോലീസ് സ്റ്റേഷമുകളിൽ പരാതികൾ ഉണ്ടെന്ന വിവരം രമേഷ് അറിഞ്ഞിരുന്നില്ല.
ഇരുപതോളം വീടുകളിൽ നിന്നും മണ്ഡപങ്ങളിൽ നിന്നുമായി നൂറിലേറെ പാത്രങ്ങളും വസ്തുക്കളും ഇയാൾ മോഷ്ടിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. കസേരകളും പാത്രങ്ങളും വാടകക്കു നൽകുന്ന സ്ഥാപനങ്ങളിലും ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ഇവിടെ പാചകക്കാരനാണെന്ന വ്യാജേനയാണു തട്ടിപ്പ്.
പാലക്കാട് സൗത്ത്, നോർത്ത്, കസബ, അഗളി, വാളയാർ സ്റ്റേഷനുകളിൽ പതിനഞ്ചോളം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. വാളയാർ എസ്‌ഐ ആർ.രാജേഷിന്റെ നേതൃത്വത്തിൽ എഎസ്‌ഐ കെ.ജയകുമാർ, സിവിൽ പൊലീസ് ഓഫിസർ എം.ഷൈനി, കെ.പ്രവീൺ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നു തൊണ്ടി മുതലും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.